കോന്നി: പൂങ്കാവ് -പത്തനംതിട്ട റോഡ് ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്നു. പ്രമാടം പഞ്ചായത്തിനെ ജില്ലാ ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. 2020-21 ബഡ്ജ​റ്റിൽ ഉൾപ്പെടുത്തി 7 കോടി രൂപ അനുവദിച്ചാണ് ഉന്നത നിലവാരത്തിലാണ് റോഡ് നിർമ്മിക്കുന്നത്. റോഡിന് അഞ്ച് കിലോമീ​റ്റർ ദൂരമാണുള്ളത്. ബി.എം ആൻഡ് ബി.സി ടാറിംഗാണ് നടത്തുന്നത്. 5 പൈപ്പ് കൾവർട്ടും, 2 സ്‌ളാബ് കൾവർട്ടും നിർമ്മിക്കും. ആയിരം മീ​റ്റർ ഡ്രയിനേജും, 2515 മീ​റ്റർ ഐറിഷ് ഡ്രെയിനേജും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 300 മീ​റ്റർ സംരക്ഷണഭിത്തിയും,850 മീ​റ്റർ പ്രൊട്ടക്ഷൻ വർക്കും നടത്തും. ഫെബ്രുവരി അഞ്ചിന് ടെണ്ടർ നടപടികൾ പൂർത്തീകരിക്കും.ഫെബ്രുവരി രണ്ടിനാണ് ടെൻഡർ സമർപ്പിക്കാനുള്ള അവസാന ദിവസം. 5ന് ടെൻഡർ തുറന്ന് കരാർ ഉറപ്പിക്കും.

------------------

കോന്നിയിൽ നിന്നും പൂങ്കാവ് വഴി പത്തനംതിട്ട പാത കോന്നി നിവാസികൾ ധാരാളം ഉപയോഗിക്കുന്ന റോഡാണിത്. റോഡു നിർമ്മാണം പൂർത്തിയാകുന്നതോടെ പത്തനംതിട്ടയ്ക്കുള്ള പ്രധാന പാതയായി ഇത് മാറും, പ്രമാടം പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് സഹായകരമാകും.

കെ.യു.ജനീഷ് കുമാർ

(എം.എൽ.എ)​

--------------------

-നിർമ്മാണത്തിന് 7 കോടി

-ദൂരം 5 കി.മീറ്റർ