30-dharna
ടാക്‌സ് കൺസൾട്ടൻസ് ആൻഡ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ പത്തനംതിട്ട സെൻട്രൽ ജി എസ് ടി ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരവും ധർണ്ണയും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര ഉദ്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട: ജി എസ് ടി യിലെ സാങ്കേതിക തകരാറുകൾ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ടാക്‌സ് കൺസൾട്ടൻസ് ആൻഡ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ പ്രകടനവും യോഗവും നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.പ്രകാശ് അടൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രസാദ് ഡാനിയേൽ, സംസ്ഥാന ജോ. സെക്രട്ടറി ത്യാഗരാജൻ പിള്ള, ബാബുജോർജ്, ഫ്രാൻസിസ്, രവീന്ദ്രൻ , ജോസ്‌മോൻ, ദീപ ,സുമംഗല എന്നിവർ സംസാരിച്ചു.