അടൂർ: യു.പി.എ ഭരണകാലത്ത് ഇന്ധന വില വർദ്ധന ഉണ്ടായപ്പോൾ കാളവണ്ടി വലിച്ച് സമരം ചെയ്തവർ ഇപ്പോൾ മൗനം പാലിക്കുന്നത് ഖേദകരമാണെന്ന് കേരള കോൺഗ്രസ് എംസംസ്ഥാന ജനറൽ സെക്രട്ടറി ചെറിയാൻ പോളച്ചിറക്കൽ അഭിപ്രായപ്പെട്ടു. ഇന്ധന വില വർദ്ധനവിനെതിരെ കേരള കോൺഗ്രസ് എം അടൂർ നിയോജക മണ്ഡലം കമ്മിറ്റി അടൂർ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് സജു മിഖായേൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഡോ.വർഗീസ് പേരയിൽ, ജില്ലാ സെക്രട്ടറി മജ്നു എം.രാജൻ, യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ദീപക് മാമൻ മത്തായി, മണ്ഡലം പ്രസിഡണ്ടുമാരായ രാജു കല്ലുംമുട്ടൻ, ബെന്നി തേവോട്ട്, ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ, കൊടുമൺ മോഹനൻ,അലക്സാണ്ടർ പടിപ്പുരയിൽ, ബിജു ഫിലിപ്പ്, ജോസ് കുളത്തുങ്കരോട്ടു,രാജേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.