പന്തളം: പരമ്പരാഗത തിരുവാഭരണ പാതയിൽ വീണ്ടും വ്യാപകമായ കൈയേറ്റമെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി . അധികൃതരുടെ ഒത്താശയോടെയാണിത്.
പാതയുടെ പന്തളം മുതൽ ളാഹവരെയുള്ള 43 കിലോമീറ്റർ ഭാഗം ജനവാസകേന്ദ്രത്തിലൂടെയാണ് കടന്നു പോകുന്നത്. 485 കൈയേറ്റങ്ങളാണ് ഈ ഭാഗത്തുള്ളത്. കൈയേറ്റങ്ങൾ ഒഴിയാമെന്ന് അടൂർ, തിരുവല്ല ആർഡിഒമാർക്ക് എഴുതി നൽകിയവരിൽ രണ്ടുപേർ മാത്രമാണ് ഭാഗികമായെങ്കിലും ഒഴിഞ്ഞിട്ടുള്ളത്. യോഗത്തിൽ പ്രസിഡന്റ് പി.ജി. ശശികുമാർ വർമ്മ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രസാദ് കുഴികാല, വർക്കിംഗ് പ്രസിഡന്റ് വി.കെ. രാജഗോപാൽ, കെ.ആർ. രവി, എം.ആർ. അനിൽകുമാർ, ജി. പൃഥിപാൽ, സുധാകരൻ പിള്ള, മധുസൂദനൻ നായർ, സന്തോഷ് കുറിയാനിപ്പള്ളി, മനോജ് കോഴഞ്ചേരി എന്നിവർ പ്രസംഗിച്ചു.