30-rank
കേരള സർവകലാശാലയിൽ നിന്നും എം എസ് സി സുവോളജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മങ്ങാരം പുത്തൻ വീട്ടിൽ വൈഷ്ണവി വി.നായരെ സി പി.എം പന്തളം നഗരസഭ 4 ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സി പി എം സംസ്ഥാന സെക്രട്ടറയേറ്റ് അംഗം കെ.ജെ തോമസ് വൈഷ്ണവിയെ പൊന്നാടയണിച്ചു ആദരിക്കുന്നു

പന്തളം: കേരള സർവകലാശാലയിൽ നിന്നും എം.എസ്.സി സുവോളജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മങ്ങാരം പുത്തൻ വീട്ടിൽ വൈഷ്ണവി വി.നായരെ സി.പി.എം പന്തളം നഗരസഭ 4 ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ.ജെ തോമസ് വൈഷ്ണവിയെ പൊന്നാടയണിച്ചു ആദരിച്ചു .സി.പി.എം പന്തളം ഏരിയ കമ്മിറ്റി അംഗങ്ങളായ രാധ,രാമചന്ദ്രൻ,കെ.എൻ.സരസ്വതി ,മുടിയൂർക്കോണം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.കെ.മുരളി ,പന്തളം നഗരസഭ കൗൺസിലർ എസ് അരുൺ ,കേരള പ്രവാസി സംഘം ഏരിയ കമ്മിറ്റി അംഗം കെ.എച്ച് .ഷിജു ,കെ.എൻ.പ്രസന്നകുമാർ,ജി.ശശീധരൻ ,ഇ.കെ.സുധാകരൻ,നസീർ ഖാൻ എന്നീവർ സംസാരിച്ചു.