ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം കാരയക്കാട് 73-ാംനമ്പർ ശാഖയുടെ പൊതുസമ്മേളനവും എൻഡോവ്മെന്റ് വിതരണവും 31ന് ഉച്ചക്ക് 2ന് പട്ടങ്ങാട് നവതി സ്മാരക പ്രാർത്ഥനാ ഹാളിൽ നടക്കും. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള എൻഡോവ്മെന്റ് വിതരണവും അനുമോദനവും നടക്കും. ചെങ്ങന്നൂർ യൂണിയൻ കൺവീനർ അനിൽ പി ശ്രീരംഗം അദ്ധ്യക്ഷനാകും. ചെങ്ങന്നൂർ യൂണിയൻ ചെയർമാൻ എം ബി ശ്രീകുമാർ മുഖ്യാതിഥിയാകും.