lahari
കഞ്ചാവ് കടത്തുന്നതിനിടയിൽ എക്‌സൈസിന്റെ പിടിയിലായ സംഘം

മല്ലപ്പള്ളി : തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച നാലംഗ സംഘത്തെ എക്‌സൈസ് സംഘം കുമളിയിൽ പിടികൂടി. ആഡംബരകാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ചിരുന്ന രണ്ടരകിലോ കഞ്ചാവ് കണ്ടെടുത്തു. മല്ലപ്പള്ളി സ്വദേശി സനൽകുമാർ (38), തിരുവല്ല കവിയൂർ സ്വദേശികളായ മജേഷ് അബ്രഹാം ജോൺ (40), സുധീഷ് (34), കോട്ടയം നെടുംങ്കുന്നം സ്വദേശി ജിജോ (32) എന്നിവരാണ് പിടിയിലായത്. ഇടുക്കി വഴി മദ്ധ്യതിരുവിതാംകൂറിലേക്ക് ലഹരി വസ്തുക്കൾ വിൽപനക്ക് എത്താറുണ്ടെന്ന് നേരത്തേെ പരാതിയുണ്ടായിരുന്നു.