തിരുവല്ല: കോൺഗ്രസ് തിരുവല്ല ടൗൺ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4.30ന് നഗരസഭ കവാടത്തിൽ നിന്ന് ഗാന്ധി സ്‌മൃതി പദയാത്ര നടത്തും. ബ്ലോക്ക് പ്രസിഡന്റ് ആർ. ജയകുമാർ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് കെ.പി. രഘുകുമാർ അദ്ധ്യക്ഷത വഹിക്കും. അഡ്വ. വി.സി. സാബു മുഖ്യപ്രഭാഷണം നടത്തും. സമാപന സമ്മേളനം ശ്രീകുമാർ പിള്ള ഉദ്ഘാടനം ചെയ്യും.