association
തിരുവല്ല ആസാദ് നഗർ റസി. അസോസിയേഷന്റെ വാർഷിക സമ്മേളനം നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: തിരുമൂലപുരം ആസാദ് നഗർ റസിഡന്റ്സ് അസോസിയേഷന്റെ ഏഴാമത് വാർഷിക സമ്മേളനം നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തങ്കമ്മ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എൻ ഗോപാലകൃഷ്ണപിള്ള റിപ്പോർട്ടും ശ്രീലേഖ സനൽ കണക്കും അവതരിപ്പിച്ചു. അസോസിയേഷൻ സംഘടിപ്പിച്ച പരിപാടികളിൽ മികച്ച പ്രകടനം നടത്തിയ അംഗങ്ങളെയും വാർഡു കൗൺസിലർ ജോസ് പഴയിടത്തെയും അനുമോദിച്ചു. ടി.എൻ സുരേന്ദ്രൻ, ഡോ.ആർ വിജയമോഹനൻ, ജയാ സന്തോഷ്, ടി.എൻ ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ടി.എൻ ഗോപാലകൃഷ്ണൻ (പ്രസിഡന്റ്), സന്തോഷ് ആഞ്ചേരിൽ (സെക്രട്ടറി), തങ്കമ്മ എബ്രഹാം (വൈ. പ്രസിഡന്റ്), വിശ്വനാഥൻ പി.ടി (ജോ. സെക്രട്ടറി), ചെറിയാൻ മാത്യു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.