ems
ഇലന്തൂർ ഇ.എം.എസ് സഹകരണ ആശുപത്രി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

ഇലന്തൂർ: ആതുരസേവന രംഗത്ത് സഹകരണ മേഖലയ്ക്ക് കൂടുതൽ കരുത്ത് തെളിയിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാലച്ചുവട്ടിൽ ഇ.എം.എസ് സഹകരണ ആശുപത്രിയുടെ പ്രവർത്തനോദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആതുരസേവന രംഗത്ത് സഹകരണ വകുപ്പിന്റെ ശേഷിക്ക് ഒത്ത നിലയിൽ മികച്ച പ്രവർത്തനങ്ങൾ ഉണ്ടാകണം. കൂടുതൽ സഹകരണ ആശുപത്രികൾ ആതുര മേഖലയിലേക്കു കടന്നുവരുന്നതിനുള്ള ഉദ്യമങ്ങൾക്ക് വഴികാട്ടിയാകാൻ ഇ.എം.എസിന്റെ പേരിലുള്ള ഈ സഹകരണ ആശുപത്രിക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
വീണാ ജോർജ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

ആശുപത്രിയിലെ ആധുനിക ലബോറട്ടറിയുടെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി ഡോ.തോമസ് ഐസക്കും ഓപ്പറേഷൻ തിയേറ്ററിന്റെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജയും നിർവഹിച്ചു. രാജു എബ്രഹാം എം.എൽ.എ ആശുപത്രിയുടെ ഭദ്രദീപ പ്രകാശനം നടത്തി.
കെ.യു ജനീഷ് കുമാർ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ, ജില്ല കോഓപ്പറേറ്റീവ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ സൊസൈറ്റി പ്രസിഡന്റ് പ്രൊഫ.ടി.കെ.ജി നായർ, കെ.എസ്.ഇ.ഡബ്ള്യൂ.എഫ്.ബി ചെയർമാൻ അഡ്വ.കെ. അനന്തഗോപൻ, കെ.എസ്.എഫ്.ഇ ചെയർമാൻ അഡ്വ.പീലിപ്പോസ് തോമസ്, പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, കേരളാ ബാങ്ക് ഡയറക്ടർ നിർമ്മല ദേവി, പ്രൈമറി കോ ഓപ്പറേറ്റീവ് സൊസൈറ്റിസ് അസോസിയേഷൻ പ്രസിഡന്റ് പി.ജെ അജയകുമാർ, ഡി.എം.ഒ (ആരോഗ്യം) ഡോ.എ.എൽ.ഷീജ, സഹകണ സംഘം പത്തനംതിട്ട ജോയിൻ രജിസ്ട്രാർ എം.ജി.പ്രമീള, കോഴഞ്ചേരി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജെറി ഈശോ ഉമ്മൻ, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എബി സുഷൻ, സഹകരണ സംഘം പത്തനംതിട്ട അസിസ്റ്റന്റ് രജിസ്ട്രാർ ജി.അനിരുദ്ധൻ, ഇലന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യു, ഇലന്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം ജോൺസൺ, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ, സി.പി.എം ഏരിയ സെക്രട്ടറി എൻ.സജികുമാർ, ഡയറക്ടർന്മാരായ ഡോ.കെ.ജി.സുരേഷ്, ഡോ.പി.ജെ.പ്രദീപ്കുമാർ, ഡോ.പി.സി. ഇന്ദിര, ഡോ.ഉഷ കെ.പുതുമന, ആർ.തുളസീധരൻ പിള്ള, കെ.ഗോപാലകൃഷ്ണൻ, പി.കെ.ദേവാനന്ദൻ, ഡയറക്ടർ കെ.സി. രാജഗോപാലൻ, റോസ് ജോൺ മാത്യു എന്നിവർ പ്രസംഗിച്ചു.

ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഓർത്തോ പീഡിക്‌സ്, ഇ.എൻ.ടി വിഭാഗങ്ങളിലായി എട്ട് ഡോക്ടർമാരുടെ സേവനം ആശുപത്രിയിൽ ലഭ്യമാണ്. മൂന്നു നിലകളിലായി ആധുനിക നിലവാരത്തിലുള്ള ലബോറട്ടറി, ഓപ്പറേഷൻ തീയേറ്റർ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 20 നഴ്‌സുമാരുടെയും 15 നോൺ മെഡിക്കൽ സ്റ്റാഫുകളുടെയും സേവനം ആശുപത്രിയിലുണ്ട്.