പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 447 പേർക്ക്
കൊവിഡ് സ്ഥിരീകരിച്ചു. 311 പേർ രോഗമുക്തരായി
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ നാലു പേർ വിദേശത്ത് നിന്ന് വന്നവരും എട്ടു പേർ മറ്റുസംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 435 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 37 പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 43479 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോർട്ട് ചെയ്തു.
കടമ്പനാട് സ്വദേശി (91) കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും
കടപ്ര സ്വദേശി (41) ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് മരിച്ചത്.