തിരുവല്ല: നഗരസഭയിൽ ലൈഫ് മിഷൻ പദ്ധതിയിലൂടെ ഭവനനിർമ്മാണം പൂർത്തിയാക്കിയവരുടെ കുടുംബസംഗമം നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ഫിലിപ്പ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ജിജി വട്ടശേരി, നഗരസഭാ സെക്രട്ടറി എസ്.ബിജു എന്നിവർ പ്രസംഗിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ, റേഷൻ കാർഡുമായി ബന്ധപ്പെട്ട തിരുത്തലുകൾ, റേഷൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യൽ, പുതിയ ആധാർകാർഡ് എൻറോൾമെന്റ് തിരുത്തലുകൾ, തൊഴിലുറപ്പ് പദ്ധതി പങ്കാളിത്തം, സ്‌കിൽ ഡവലപ്മെന്റ് സൊസൈറ്റികളിൽ അംഗമാകൽ,പട്ടികജാതി,പട്ടിക വകുപ്പിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ പരിചയപ്പെടുത്തൽ, പട്ടം നൽകുന്നതിനുള്ള അപേക്ഷകൾ എന്നിവ സ്വീകരിച്ചു.