ചെങ്ങന്നൂർ: മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത് സാന്ത്വന സ്പർശം ചെങ്ങന്നൂർ താലൂക്കിലുള്ളവർക്കായി ഫെബ്രുവരി 2ന് ചമ്പക്കുളം ഫാ: തോമസ് പോരൂർക്കര സെൻട്രൽ സ്കൂളിൽ നടക്കും. ചെങ്ങന്നൂർ താലൂക്കിൽ നിന്നും അപേക്ഷ നൽകിയവർക്ക് അദാലത്തിൽ പങ്കെടുക്കുന്നതിനായി എം.എൽ.എ ഓഫീസിൽ നിന്നും സൗജന്യമായി വാഹനം ക്രമീകരിക്കുന്നതാണ്. അദാലത്തിൽ പങ്കെടുക്കേണ്ടവർ എം.എൽ.എ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0479-2450007.