ചെങ്ങന്നൂർ: ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിയായിരുന്ന യുവാവ് മരിച്ചു .ചെങ്ങന്നൂർ നഗരസഭ വാർഡ് 19ൽ തിട്ടമേൽ ,മോടിയിൽ സുനിൽ മിനി ദമ്പതികളുടെ മകൻ മനീഷ് (21 ) ആണ് മരിച്ചത്. കഴിഞ്ഞ 24 ന് രാവിലെ 9.30 ഓടെ ചെങ്ങന്നൂർ കോഴഞ്ചേരി റോഡിൽ മാലക്കര സ്വകാര്യ ആശുപത്രിക്കു സമീപമായിരുന്നു അപകടം.കാരയ്ക്കാട് സ്വദേശിയായ സുഹൃത്തിന്റെ ബൈക്കിനു പിന്നിലിരുന്നാണ് മനീഷ് യാത്ര ചെയ്തത്. ഇടിയുടെ ആഘാതത്തിൽ ദൂരേക്ക് തലയടിച്ചാണു വീണത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയാണു മരിച്ചത്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ .സഹോദരൻ മഹേഷ്.