തിരുവല്ല: മൂന്ന് പതിറ്റാണ്ടായി തരിശുകിടന്നിരുന്ന 35 ഏക്കറുള്ള ചാത്തമല പുലരി പാടശേഖരത്തിൽ നെൽക്കൃഷിക്ക് വിത്തുവിതച്ചു. തിരുവല്ല നഗരസഭാ അദ്ധ്യക്ഷ ബിന്ദു ജയകുമാർ ഉദ്ഘാടനം നിർവഹിച്ചു.പാടശേഖര സമിതി പ്രസിഡന്റ് ഇട്ടി ഐപ്പ് ജോർജ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി സാബു ജേക്കബ്,അഡ്വ.രതീഷ് കുമാർ, ജെനു മാത്യു, നഗരസഭ കൗൺസിലർമാരായ പ്രദീപ് മാമ്മൻ മാത്യു, ഷീല വർഗീസ്, പൂജ ജയൻ, കൃഷി ഓഫീസർമാരായ പോൾ സ്‌റ്റീഫൻ, ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. അത്യുൽപ്പാദന ശേഷിയുള്ള ഉമ ഇനം നെൽവിത്താണ് വിതച്ചിരിക്കുന്നത്.