പത്തനംതിട്ട : ഏഴംകുളത്ത് ആരംഭിച്ച മൗണ്ട് സിയോൻ മെഡിക്കൽ ക്ലിനിക്കിൽ എല്ലാ വ്യാഴാഴ്ചയും സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. ഫെബ്രുവരി 4 ന് രാവിലെ 9 ന് മെഡിക്കൽ ക്യാമ്പിന് തുടക്കമാകുമെന്ന് മാർക്കറ്റിംഗ് മാനേജർ വി. ആർ. വിവേക് കുമാർ പറഞ്ഞു. മൗണ്ട് സിയോൻ മെഡിക്കൽ കോളേജിലേക്ക് സൗജന്യ യാത്രാ സൗകര്യങ്ങളും ഉണ്ടാകും. മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ലാബ്, റേഡിയോളജി , ഫാർമസി സേവനങ്ങൾക്ക് പ്രത്യേക ഇളവുകളുമുണ്ടാകും. കിടത്തി ചികിത്സ ആവശ്യമായി വരുന്നവർക്ക് സൗജന്യ വാർഡ് സേവനവും ലഭിക്കും. കൊവിഡ് ആർ.ടി. പി. സി.ആർ. ടെസ്റ്റ് സൗകര്യവും ലഭ്യമാണ്.