പത്തനംതിട്ട: കേരളാ ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ ജില്ലാ സമ്മേളനം നാളെ എവർഗ്രീൻ കോണ്ടിനെന്റൽ ഓഡിറ്റോറിയത്തിൽ നടക്കും. ആന്റോ ആന്റണി എം. പി. ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ കെ.ശിവദാസൻ നായർ,പഴകുളം മധു,ഡി.സി.സി. പ്രസിഡന്റ് ബാബു ജോർജ്, പി. മോഹൻരാജ്, എ.സുരേഷ് കുമാർ, എ.ഷംസുദ്ദീൻ, അബുദുൽ ഹാരിസ് തുടങ്ങിയവർ സംസാരിക്കും. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.വിമലനും, സംഘടനാ ചർച്ച ജനറൽ സെക്രട്ടറി ഡോ.മനോജ് ജോൺസണു നിർവഹിക്കും.