31-u-remya
പന്തളം നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയ‌ർമാൻമാർ

പന്തളം: പന്തളം നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരെ തിരഞ്ഞെടുത്തു. രാവിലെ 11ന് നഗരസഭാ കോൺഫറൻസ് ഹാളിൽ വരണാധികാരി എസ്.എസ്. ബീനയുടെ മേൽനോട്ടത്തിൽ നടന്ന തിരഞ്ഞെടുപ്പ് മുഖ്യ പ്രതിപക്ഷമായ എൽ.ഡി.എഫിലെ 9 അംഗങ്ങൾ ബഹിഷ്‌ക്കരിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പി.യിലെ ഉഷാ മധുവിന്റെ വോട്ട് അസാധുവായി. ബി.ജെ.പിയിലെ യു. രമ്യ (ധനകാര്യം) ബെന്നി മാത്യു (വികസനം) കെ.സീന (ക്ഷേമം) രാധാ വിജയകുമാർ (മരാമത്ത്) അച്ചൻകുഞ്ഞ് ജോൺ (വിദ്യാഭ്യാസം) സ്വതന്ത്ര്യൻ അഡ്വ.രാധാകൃഷ്ണൻ ഉണ്ണിത്താൻ (ആരോഗ്യം) എന്നിവരെ തിരഞ്ഞെടുത്തു.