bus

അടൂർ : കഴിഞ്ഞ മാർച്ചിൽ ലോക്ക് ഡൗണിനെ തുടർന്ന് നിറുത്തലാക്കിയ മൂന്ന് തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ സർവ്വീസുകൾ പുന:രാരംഭിക്കാൻ നടപടിയായില്ല. മറ്റുപല ഡിപ്പോകളും പ്രസ്റ്റീജ് സർവ്വീസുകൾ പുനരാരംഭിച്ചിട്ടും അടൂർ ഡിപ്പോ അധികൃതർ യാത്രാദുരിതത്തിന് കൂട്ടിരിക്കുകയാണ്.

യാത്രാസൗകര്യമില്ലാത്ത ഗ്രാമീണ മേഖലകളിൽ ഉള്ളവർക്ക് തലസ്ഥാന നഗരിയിലും മെഡിക്കൽ കോളേജിലുമെത്താനുള്ള മാർഗമായിരുന്നു ഇൗ സർവീസുകൾ.

സർവീസ് : 1

രാവിലെ 5.35 ന് അടൂരിൽ നിന്ന് പുറപ്പെട്ട് കടമ്പനാട്, പാകിസ്ഥാൻമുക്ക്, ഞാങ്കടവ്, പുത്തൂർ, കൊട്ടിയം, തിരുവനന്തപുരം മെഡിക്കൽ കോളേജ് വഴി തലസ്ഥാനത്തേക്ക്. തിരികെ എം.സി റോഡുവഴി പത്തനംതിട്ടയിലും അതേവഴിയിലൂടെ വീണ്ടും തിരുവനന്തപുരത്ത് എത്തിയശേഷം വൈകിട്ട് 5.15 ന് പുറപ്പെട്ട് ഞാങ്കടവ് വഴി രാത്രി 8.45 ഒാടെ അടൂരിൽ എത്തുംവിധമായിരുന്നു സമയക്രമം. പ്രതിദിന വരുമാനം : 18,000 രൂ

സർവീസ് : 2

രാവിലെ 6.15 ന് അടൂരിൽ നിന്ന് പുറപ്പെട്ട് ഏഴാംമൈൽ, കുന്നത്തൂർ, ചീക്കൽകടവ്, കുണ്ടറ, കൊട്ടിയം, ആറ്റിങ്ങൽ, മെഡിക്കൽ കോളേജ് വഴി തിരുവനന്തപുരത്തേക്ക്. തിരികെ എം.സി റോഡ് വഴി ചെങ്ങന്നൂരിലേക്ക്, വീണ്ടും അതേപാതയിലൂടെ തിരുവനന്തപുരത്ത് എത്തിയശേഷം വൈകിട്ട് മെഡിക്കൽ കോളേജ്, കുണ്ടറ, ചീക്കൽകടവ് വഴി അടൂരിലേക്ക്.

പ്രതിദിന വരുമാനം : 20,000 രൂ

സർവീസ് : 3

അടൂരിൽ നിന്ന് രാവിലെ 5.30ന് പഴകുളം, ആനയടി, കൊല്ലം, മെഡിക്കൽ കോളേജ് വഴി തിരുവനന്തപുരത്തേക്ക്. തിരികെ എം.സി റോഡിലൂടെ ആയൂർ, അഞ്ചൽ, പുനലൂർ വഴി പത്തനംതിട്ടയിലെത്തും.

അതേപാതയിലൂടെ വീണ്ടും തിരുവനന്തപുരത്തെത്തി തിരിച്ച് എൻ. എച്ചിലൂടെ കൊല്ലം, ആനയടി വഴി അടൂരിലേക്ക്.

പ്രതിദിന വരുമാനം : 18,500 രൂ