റാന്നി : സാമൂഹ്യവിരുദ്ധർ മരത്തൈകൾ നശിപ്പിച്ചതായി പരാതി. അത്തിക്കയം ശ്രീഭവനിൽ അനീഷ് പീതാംബരന്റെ പുരയിടത്തിൽ നട്ടിരുന്ന അൽബീസിയ, വനവേപ്പ് തുടങ്ങിയ മരതൈകളാണ് സാമൂഹ്യ വിരുദ്ധർ വെട്ടി നശിപ്പിച്ചത്. പെരുനാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ആറ്മാസമായ 1500 തൈകളായിരുന്നു നട്ടിരുന്നത്. ഇതിൽ നാൽപ്പതോളം തൈകൾ പൂർണമായും നശിപ്പിച്ചു. പറമ്പിന് ചുറ്റും കെട്ടിയ വേലി ചാടിയാണ് മരതൈകൾ നശിപ്പിച്ചിരിക്കുന്നത്. രണ്ട് ഏക്കർ സ്ഥലത്താണ് തൈകൾ നട്ടിരുന്നത്.