police
സൂക്ഷിക്കണേ...... കൊവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ പത്തനംതിട്ടയിൽ ഡിവൈ.എസ്.പി കെ.സജീവിന്റെ നേതൃത്വത്തിൽ വാഹന യാത്രക്കാരെ ബോധവത്കരി​ക്കുന്നു

പത്തനംതിട്ട : കാെവിഡ് വ്യാപനം രൂക്ഷമായതോടെ പ്രതിരോധമൊരുക്കാൻ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് സേന രംഗത്ത്. സെൻട്രൽ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ബോധവൽക്കരണ പരിപാടി സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലൂടെ നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് നീണ്ടു. മാസ്ക് വയ്ക്കുന്നത് നിർബന്ധമാക്കണമെന്നും ആളുകൾ കൂട്ടം കൂടരുതെന്നും രാത്രിയാത്ര പരമാവധി ഒഴിവാക്കാനും പൊലീസ് നിർദേശിച്ചു. ഡിവൈ.എസ്.പി എസ്. സജീവ്, പത്തനംതിട്ട സി.ഐ ജി. സുനിൽ എന്നിവരുടെ നേതൃത്വത്തിൽ ഇരുപത്തഞ്ചോളം വരുന്ന പൊലീസുകാരടങ്ങിയ സംഘമാണ് ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്തത്. കൂടാതെ വാഹനങ്ങളിൽ ബോധവൽക്കരണ സന്ദേശങ്ങളുമായി അനൗൺസ്മെന്റും നടന്നു.

തിരുവല്ലയിലും സുരക്ഷാപൊലീസ്

തിരുവല്ല : പുളിക്കീഴ്, തിരുവല്ല പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലെ വിവിധ പ്രദേശങ്ങളിലും പ്രധാന ജംഗ്ഷനുകളിലുമായി പൊലീസ് ഉച്ചഭാഷിണിയിലൂടെ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി. പൊതു സ്ഥലങ്ങളിൽ ജനങ്ങൾ കൂട്ടം കൂടുന്നത് ഒഴിവാക്കുക, പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കുന്നത് നിർബന്ധമാക്കുക, വ്യാപാര സ്ഥാപനങ്ങളിൽ സാമൂഹിക അകലം കർശനമായും പാലിക്കുക, രാത്രി 10 മണിക്കും പുലർച്ചെ ആറു മണിക്കും ഇടയിലുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് പ്രധാനമായും നൽകുന്നത്. ഡിവൈ.എസ്.പി ടി.രാജപ്പൻ, സി.ഐ.മാരായ പി.എസ്.വിനോദ്, ഇ.എസ്.ബിജു, എസ്.ഐമാരായ എ.അനീസ്, എം.സി.അഭിലാഷ്, സിവിൽ പൊലീസ് ഓഫീസർമാരായ അഖിലേഷ്, ജിജോ എന്നിവരടങ്ങുന്ന സംഘമാണ് ബോധവൽക്കരണവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.