കോന്നി : കിഴക്കുപുറം എസ്.എൻ.ഡി.പി യോഗം ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഗാന്ധിസ്മരണികയായി ഇ- മാഗസിൻ പുറത്തിറക്കി. ഗാന്ധിയൻ ആദർശങ്ങൾ,ഗാന്ധിജിയോടുള്ള ആദരവ് പ്രകടമാക്കുന്ന വരകൾ, ലേഖനങ്ങൾ,കഥകൾ,കവിതകൾ,ആർട്ട് ഗാലറി,നേർക്കാഴ്ച,സന്ദേശങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് കയ്യൊപ്പ് എന്ന പേരിൽ സ്മരണിക തയ്യാറാക്കിയത്. കോളേജ് മാനേജ്‌മെന്റ് പ്രതിനിധിയും എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ സെക്രട്ടറിയുമായ ഡി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ച ഓൺലൈൻ യോഗത്തിൽ പ്രിൻസിപ്പൽ പ്രൊഫ. ഡോ.റോയ്‌സ് മല്ലശേരി മാഗസിൻ പ്രകാശനം നിർവഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സനില സുനിൽ, വോളണ്ടീയർമാരായ ആദിത്യ പി. നായർ,നയന കൃഷ്ണ, അഥർവ് ദേവ, അരുൺ , എ.എസ് മഞ്ജു എം, ഹരിജിത്ത്, ഷിജു ആർ. മത്തായി തുടങ്ങിയവർ നേതൃത്വം നൽകി.