പത്തനംതിട്ട: മുനിസിപ്പൽ ഓഫീസിനു സമീപം പ്രവർത്തിച്ചുവരുന്ന കെ. എസ്. എഫ്. ഇ. യുടെ പത്തനംതിട്ട മെയിൻ ശാഖ സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിലെ കുന്നിത്തോട്ടത്തിൽ ടവേഴ്‌സിലുള്ള നവീകരിച്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കുന്നു. ഇതിന്റെ ഉദ്ഘാടനം വീണാ ജോർജ് എം. എൽ. എ. നിർവഹിച്ചു. ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസിന്റെ അദ്ധ്യക്ഷതയിൽ മുനിസിപ്പൽ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ കെ. ആർ. അജിത്കുമാർ , അസിസ്റ്രന്റ് ജനറൽ മാനേജർ സാംബുജി എന്നിവർ പ്രസംഗിച്ചു. . നാളെ മുതൽ എല്ലാ ഇടപാടുകളും പുതിയ ഓഫീസിലായിരിക്കുമെന്ന് ശാഖാ സീനിയർ മാനേജർ സുരേഷ് അറിയിച്ചു.