con
യു.​ഡി.​എ​ഫ് ​ജി​ല്ലാ​ ​നേ​തൃ​യോ​ഗം​ ​കോ​ൺ​ഗ്ര​സ് ​രാ​ഷ്ട്രീ​യ​കാ​ര്യ​ ​സ​മി​തി​ ​അം​ഗം​ ​പ്രൊ​ഫ.​ ​പി.​ജെ​ ​കു​ര്യ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യുന്നു

പത്തനംതിട്ട: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് തുടങ്ങി ഫെബ്രുവരി 22 ന് അവസാനിക്കും. ജില്ലയിൽ എത്തുന്ന യാത്രയ്ക്ക് ഫെബ്രുവരി 17 ന് രാവിലെ 10 ന് തിരുവല്ലയിൽ സ്വീകരണം നൽകും. തുടർന്ന് 11ന് റാന്നിയിലും, 3.30 ന് കോന്നിയിലും 4.30 ന് അടൂരിലും എത്തുന്ന ജാഥ വൈകിട്ട് 6.30 ന് പത്തനംതിട്ടയിൽ സമാപിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയടക്കം വിവിധ നേതാക്കൾ വിവിധ സ്ഥലങ്ങളിലെ യോഗങ്ങളിൽ പങ്കെടുക്കും.
ആന്റോ ആന്റണി എം.പി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യു.ഡി.എഫ് ജില്ലാ നേതൃയോഗം കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യൻ ഉദ്ഘാടനം ചെയ്തു.
ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ്, യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഷംസുദ്ദീൻ, ജോസഫ് എം. പുതുശ്ശേരി, പി. മോഹൻരാജ്, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് ടി.എം. ഹമീദ്, ജോർജ്ജ് വർഗ്ഗീസ് (ആർ.എസ്.പി), വർഗ്ഗീസ് മാമ്മൻ, ശശിധരൻ പിള്ള, ശ്രീകോമളൻ , മധു ചെമ്പൻകുഴി , മാലേത്ത് സരളാദേവി, കെ.പി.സി.സി സെക്രട്ടറിമാരായ സതീഷ് കൊച്ചുപറമ്പിൽ, റിങ്കു ചെറിയാൻ, എൻ. ഷൈലാജ്, അനീഷ് വരിക്കണ്ണാമല, കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗങ്ങളായ റെജി തോമസ്, ജോർജ്ജ് മാമ്മൻ കൊണ്ടൂർ എന്നിവർ സംസാരിച്ചു.