munci
അടൂർ നഗരസഭയിലെ വർക്കിംഗ് ഗ്രുപ്പുകളുടെ യോഗം ചെയർമാൻ ഡി. സജി ഉദ്ഘാടനം ചെയ്യുന്നു.

അടൂർ : നഗരസഭയുടെ 15-ാം പഞ്ചവത്സര പദ്ധതിയുടെ 2021- 22 വർഷത്തെ പദ്ധതി രൂപീകരണവും വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗവും ഗീതം ഓഡിറ്റോറിയത്തിൽ നടന്നു. നഗരസഭാ ചെയർമാൻ ഡി.സജി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ദിവ്യാ റജി മുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അജി പി.വർഗീസ്, ലീനാ ബാബു, സിന്ധു തുളസീധരകുറുപ്പ്, റോണി പാണംതുണ്ടിൽ,കൗൺസിലർമാരായ എസ്. ഷാജഹാൻ,കെ.മഹേഷ് കുമാർ,രജനി രമേശ്, ശോഭാ തോമസ്, അപ്സര സനൽ, കെ.ഗോപാലൻ, ശ്രീജ ആർ.നായർ, അനിതാ കുമാരി എന്നിവർ പ്രസംഗിച്ചു.സെക്രട്ടറി ഇൻ ചാർജ്ജ് വിനോദ് പദ്ധതിയെപറ്റിയുള്ള വിശദീകരണം നടത്തി.