ഇലവുംതിട്ട:ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എസ്.ബി.ഐ ഇലവുംതിട്ട ശാഖ ഇന്നലെ താത്കാലികമായി അടച്ചു. ഇടപാടുകാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ക്വാറന്റൈനിലുളള ജീവനക്കാർക്ക് പകരം ബാങ്കിന്റെ മറ്റ് ശാഖകളിൽ നിന്ന് ജീവനക്കാരെ പകരം നിയമിച്ച് തിങ്കളാഴ്ച മുതൽ ബാങ്ക് ശാഖ പതിവുപോലെ തുറന്നുപ്രവർത്തിക്കുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.