kodi

ആറന്മുള : പാർത്ഥസാരഥി ക്ഷേത്രത്തിൽ 2ന് ഉത്സവം കൊടിയേറും. 11ന് ആറാട്ടോടെ സമാപിക്കും. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കേണ്ടതിനാൽ ഉത്സവത്തിന്റെ ഭാഗമായുള്ള ക്ഷേത്രാചാരചടങ്ങുകൾ മാത്രമാണ് നടക്കുന്നത്.
രണ്ടിന് രാവിലെ 10.30 നും 11 നും മദ്ധ്യേ തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിയുടെ കാർമ്മികത്വത്തിൽ കൊടിയേറും. അഞ്ചാം പുറപ്പാട് ആറിന് രാത്രിയിലും പള്ളിവേട്ട പത്തിന് രാത്രിയിലുമാണ്. ആനയെഴുന്നെള്ളത്തിനും മതിലകത്തിനു പുറത്തുമുള്ള ചടങ്ങുകൾക്കും നിയന്ത്രണമുണ്ട്. പുറമെയുള്ള നിറപറ സ്വീകരണം ഒഴിവാക്കി. ഭക്തർക്ക് കൊടിമര ചുവട്ടിൽ പറ സമർപ്പിക്കാം. സ്റ്റേജ് പരിപാടികൾ ഇക്കുറി ഉണ്ടാകില്ല.