31-janakeeya-dr
ജനകീയ ഡോക്ടർ പുരസ്‌കാര ദാനവും വൃക്കരോഗ നിർണയ ക്യാമ്പും ഹെൽത്ത് ചെക്കപ്പ് കൂപ്പൺ വിതരണവും

പത്തനംതിട്ട- ആരോഗ്യ രംഗത്തെ സമഗ്ര സംഭാവനകളെ മുൻനിറുത്തി കോഴഞ്ചേരി എം.ജി.എം മുത്തൂറ്റ് ആശുപത്രി സൂപ്രണ്ട് ഡോ.ചെറിയാൻ മാത്യുവിന് വൈസ് മെൻ പുല്ലാട് ടൗൺ ക്ലബിന്റെ നേതൃത്വത്തിൽ ജനകീയ ഡോക്ടർ പുരസ്‌കാരം നൽകി.ഇതോടനുബസിച്ച് നടത്തിയ വൃക്ക രോഗ ബോധവത്കരണ സെമിനാറിനും പരിശോധനകൾക്കും ഡോ.ബിനോയ് ഫിലിപ്പ്, ഡോ.ലോഡ്‌വിൻ കെ ദാസ് എന്നിവർ നേതൃത്വം നൽകി. ബോധവത്കരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു.മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ ദേവി, ജിജി മാത്യു എന്നിവർ പങ്കെടുത്തു.