31-kpcc-gandhi
ഗാന്ധി ഹരിതസമൃദ്ധി പ്രവർത്തക സമ്മേളനവും ഗാന്ധിസ്മൃതി സംഗമവും

പത്തനംതിട്ട- ഗാന്ധി ഹരിതസമൃദ്ധി പത്തനംതിട്ട ബ്ലോക്ക് കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തക സമ്മേളനവും മഹാത്മാഗാന്ധി രക്തസാക്ഷിത്വ അനുസ്മരണവും നടത്തി. ബ്ലോക്ക് പ്രസിഡന്റ് സുനോജ് സി വർഗീസിന്റെ അദ്ധ്യക്ഷതയിൽ കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വർഗീസ് ഉദ്ഘാടനം ചെയ്തു. ഗാന്ധി ഹരിതസമൃദ്ധി സംസ്ഥാന കോഓർഡിനേഷൻ കമ്മിറ്റി അംഗവും കെപിസിസി അംഗവുമായ കെ കെ റോയ്‌സൺ മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജിജി ചെറിയാൻ മാത്യു, സാറാമ്മ ഷാജൻ, സാലി ലാലു, ഭാരവാഹികളായ അനുഷ ബി, അശോക് ഗോപിനാഥ്, മനോജ് ബിസി, ജന്റോ കെ ജോൺസൺ, സൈമൺ ചരക്കുന്നേൽ, ജോസ് പുതുപ്പറമ്പിൽ, ബാബു പള്ളിത്തറ, ജോസഫ് എബ്രഹാം, അലക്‌സ് കുരങ്ങുമല എന്നിവർ പ്രസംഗിച്ചു