gandhi
കോൺഗ്രസ് തിരുവല്ല ടൗൺ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ഗാന്ധി സ്മൃതി പദയാത്ര ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി ഉത്ഘാടനം ചെയ്യുന്നു

തിരുവല്ല: മഹാത്മാഗാന്ധിയുടെ 73-ാം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കോൺഗ്രസ് തിരുവല്ല ടൗൺ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ഗാന്ധി സ്മൃതി പദയാത്ര ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു. ടൗൺ മണ്ഡലം പ്രസിഡന്റ് അജി തമ്പാന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പ്രസിഡന്റ് ആർ.ജയകുമാർ, സെബാസ്‌റ്റ്യൻ കാടുവെട്ടൂർ,ശ്രീകുമാർപിള്ള,ബിജിമോൻ ചാലാക്കേരി,കെ.പി രഘുകുമാർ, റ്റി.പി ഹരി,എ.ജി ജയദേവൻ,അജി മഞ്ഞാടി,ലേഖാ പ്രദീപ് എന്നിവർ പ്രസംഗിച്ചു. സമാപനസമ്മേളനം നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ ഉദ്ഘാടനം ചെയ്തു.

പരുമല മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി പദയാത്ര നടത്തി. മണ്ഡലം പ്രസിഡന്റ് ശിവദാസ് യു. പണിക്കർ നയിച്ചു. യൂത്ത്കോൺഗ്രസ്‌ സംസ്ഥാന ജനറൽസെക്രട്ടറി റോബിൻ പരുമല ഉദ്‌ഘാടനം ചെയ്തു. ഡി.സി.സി അംഗം ജോസ് പ്രകാശ്, അബ്ദുൾ സത്താർ, നിഷ അശോകൻ, ലിജി ആർ.പണിക്കർ, അരുൺ അച്ചൻകുഞ്ഞ്, വിമല ബെന്നി, മോഹനൻ ചാമക്കാല, ബേബികുട്ടി, എം.സി ആന്റണി, കെ.ജി.ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

പെരിങ്ങര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേത്യത്വത്തിൽ ഗാന്ധി സ്മൃതി സംഗമവും പദയാത്രയും നടത്തി. മണ്ഡലം പ്രസിഡന്റ് സണ്ണിതോമസിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി ജനറൽസെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു. ഈപ്പൻ കുര്യൻ, അഡ്വ.ബിനു വി.ഈപ്പൻ, ക്രിസ്റ്റഫർ ഫിലിപ്പ്,തോമസ് കോവൂർ,ബോസ് പാട്ടത്തിൽ,സന്ദീപ് തോമസ്,റോയി വർഗീസ്, അരുന്ധതി അശോക്,മിനിമോൾ ജോസ്,ഏലിയാമ്മ തോമസ്,ഷൈനി ചെറിയാൻ,ബിബിതാ സനൽ,എൻ.കെ.സുധാകരൻ എന്നിവർ പ്രസംഗിച്ചു. സമാപനസമ്മേളനം അഡ്വ.രാജേഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു.