കോഴഞ്ചേരി: കേരള കോൺഗ്രസ് ചെയർമാനായിരുന്ന കെ.എം. മാണിയുടെ 88ാം ജന്മദിനാചരണത്തോടനുബന്ധിച്ച് കെ.എം. മാണി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഹൃദയത്തിൽ മാണി സാർ സ്മൃതിസംഗമം നടത്തി. മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ അനിൽ വള്ളിക്കോട് ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് (എം) ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് കുര്യൻ മടയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജി.എം. ഇടുക്കള അനുസ്മരണ പ്രഭാഷണം നടത്തി. കേരള കോൺഗ്രസ് (എം) ജില്ലാ വൈസ് പ്രസിഡന്റ് തോമസ് മാത്യു ഇടയാറന്മുള, രാധാകൃഷ്ണൻ നായർ, റിന്റോ തോപ്പിൽ, ജോബി കാക്കനാട്, മാത്യു നൈനാൻ, തോമസ് കുന്നത്ത്, രാധാകൃഷ്ണകുറുപ്പ്, എ.ജെ. സൈമൺ, തോമസ് മാത്യു കല്ലേലി എന്നിവർ പ്രസംഗിച്ചു.