റാന്നി: കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ 30-ാം ജില്ലാ സമ്മേളനം ഡി.വൈ.എഫ്.ഐ. സംസ്ഥാന ട്രഷററും യുവജനക്ഷേമ ബോർഡംഗവുമായ എസ്. കെ. സജീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിനു ജേക്കബ് നൈനാൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ.സംസ്ഥാന പ്രസിഡന്റ് കെ.ജെ. ഹരികുമാർ, സ്വാഗത സംഘം ചെയർമാൻ പി.ആർ.പ്രസാദ്, എഫ്.എസ്.ഇ.ടി.ഓ. ജില്ലാ സെക്രട്ടറി എ.ഫിറോസ്, കെ.എസ്.ടി.എ.സംസ്ഥാന കമ്മിറ്റിയംഗം സി.റ്റി.വിജയാനന്ദൻ, ജില്ലാ വൈസ് പ്രസിഡന്റ് ബിജി കെ നായർ എന്നിവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന എക്‌സിക്യൂട്ടീവംഗം പി.ബി. കുരുവിള സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി രാജൻ ഡി. ബോസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ എസ്.ശൈലജ കുമാരി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
ഇട്ടിയപ്പാറ ടൗണിൽ നടന്ന പൊതുസമ്മേളനം രാജു ഏബ്രഹാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ബിനു ജേക്കബ് നൈനാന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി.ബിന്ദു, കെ.ഹരികുമാർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ എസ്.രാജേഷ്, വി.കെ.അജിത്ത് കുമാർ, ജോ. സെക്രട്ടറി കെ.എൻ.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
ഇന്ന് 9.30 ന് പ്രതിനിധി സമ്മേളനം തുടരും.
11.30 ന് വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനംചെയ്യും.