കോന്നി: ആത്മഹത്യ ചെയ്ത സി.പി.എം കോന്നി മുൻ ലോക്കൽ സെക്രട്ടറി ഓമനക്കുട്ടന്റെ കുടുംബത്തെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ സന്ദർശിച്ചു. പൊലീസ് സിപിഎമ്മിന്റെ കയ്യിലെ ചുട്ടുകമായി പ്രവർത്തിച്ച് പ്രതികളെ രക്ഷപ്പെടുത്തിയ നടപടി പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു
ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വി എ സൂരജ് , ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, കർഷക മോർച്ച സംസ്ഥാന സെക്രട്ടറി സരേഷ് ഓടക്കൽ, ബിജെപി ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ, കോന്നി നിയോജക മണ്ഡലം പ്രസിഡന്റ് ജി. മനോജ്, നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമാരായ കണ്ണൻ ചിറ്റൂർ, രഘുനാഥൻ നായർ, നിയോജകമണ്ഡലം സെക്രട്ടറി പ്രസന്നൻ അമ്പലപ്പാട് , സുരേഷ് കാവുങ്കൽ. ആശാ ഹരികുമാർ ,കെ .ആർ രാകേഷ്, ശ്യാം തട്ടയിൽ , ശ്രീജിത്ത് തട്ടയിൽ, അരുൺ താന്നിക്കൽ, സുജീഷ് സുശീലൻ, സുജിത്ത് ബാലഗോപാൽ
, വി. ബാലചന്ദ്രൻ , ശ്രീജിത്ത് മുരളി എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.. കോന്നിയിലെ ദുരൂഹമരണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ ധർണ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.