പള്ളിക്കൽ : കോൺഗ്രസ് പള്ളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജനകീയ കുറ്റവിചാരണ പദയാത്ര കെ.പി.സി.സി നിർവാഹക സമിതി അംഗം തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വാഴുവേലിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. ഏഴംകുളം അജു, വിമൽ കൈതക്കൽ, തോട്ടുവ മുരളി, എം.ആർ.രാജൻ,രതീഷ് സദാനന്ദൻ, ആർ.ശിവപ്രസാദ്, എം.ആർ. ഗോപകുമാർ, ആർ.രവികുമാർ തഴവാവിള ദിവാകരൻ, മാറോട്ട് സുരേന്ദ്രൻ, ജയപ്രകാശ്, ജി.പ്രമോദ്, രജ്ഞിനി കൃഷ്ണകുമാർ, ജി. പ്രിയ എന്നിവർ സംസാരിച്ചു.