മല്ലപ്പള്ളി : പ്രാഥമിക സഹകരണ ബാങ്കുകളുടെ സുഗമമായ പ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്ന നടപടികളിൽ നിന്നും കേന്ദ്ര സർക്കാരും റിസേർവ് ബാങ്കും പിന്തിരിയണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ. മല്ലപ്പള്ളി സർവീസ് സഹകരണ ബാങ്കിൻ്റെ നവീകരിച്ച നെല്ലിമൂട് ബ്രാഞ്ചിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ബാങ്ക് പ്രസിഡൻ്റ് ഡോ.ജേക്കബ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ചന്ദ്രമോഹൻ, പഞ്ചായത്ത് പ്രസിഡൻ്റ് ഗീതാ കുറിയാക്കോസ്, തിരുവല്ലാ ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻ്റ് അഡ്വ.രജി തോമസ്, അസിസ്റ്റൻ്റ് രജിസ്ട്രാർ സി.റ്റി.സാബു, ജില്ലാ സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റ് അഡ്വ.എം.ഫിലിപ്പ് കോശി, ബിനു വറുഗീസ്,കെ.കെ. സുകുമാരൻ, കുഞ്ഞുകോശി പോൾ,രജി ശാമുവേൽ, സണ്ണി ജോൺസൺ, പി.ആർ. മാധവൻ പിള്ള, എബി കോശി ഉമ്മൻ, റ്റി.കെ.നരേന്ദ്രൻ നായർ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സജി ഡേവിഡ്, അംഗങ്ങളായ എസ്. വിദ്യാമോൾ, പ്രകാശ് കുമാർ വടക്കേമുറി, ബിജു പുറത്തൂടൻ, റോസമ്മ ഏബ്രഹാം, മനീഷ് കൃഷ്ണൻകുട്ടി, റജി പണിക്കമുറി, ഭരണ സമിതി അംഗങ്ങളായ രാജൻ എം. ഈപ്പൻ, ജോർജ്ജുകുട്ടി പരിയാരം, പി. പി. ഉണ്ണികൃഷ്ണൻ നായർ, സുജാ ഷാജി, ശാലിനി രാജേന്ദ്രൻ, കെ.ബി. ശശി, ബാങ്ക് സെക്രട്ടറി പി.വി. സനൽകുമാർ എന്നിവർ പ്രസംഗിച്ചു.