പത്തനംതിട്ട : ഹരിത പത്തനംതിട്ടയുടെ ഭാഗമായി മാലിന്യ രഹിത പത്തനംതിട്ട എന്ന പദ്ധതിയുടെ തുടക്കം നഗരസഭ വിളംബരജാഥയോടെ കൂടി ആരംഭിച്ചു. പദ്ധതിയുടെ നടത്തിപ്പിന് വേണ്ടി ജന പങ്കാളിത്തം നേടാനായി പബ്ലിക് റിലേഷൻ ഓഫീസ് ആരംഭിക്കുകയും ഹെല്പ് ഡസ്‌ക് നമ്പർ ' 9446510119 ' നഗരസഭ ചെയർമാൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന് നൽകി ഉദ്ഘാടനം ചെയ്തു. മാലിന്യ നിർമാർജ്ജനവുമായി ബന്ധപ്പെട്ട എല്ലാ വിധമായ സംശയങ്ങൾക്കും ഈ നമ്പറിൽ ബദ്ധപ്പെടാവുന്നതാണ്. 8,9.10,11,29,30 എന്ന വാർഡുകളിൽ നിന്നും മാലിന്യ നിർമാർജനത്തിന് എന്തെങ്കിലും സഹായങ്ങൾ വേണമെന്നുള്ളവർ ഇ നമ്പറിൽ പേര്, അഡ്രസ്, ഫോൺ നമ്പർ, വാർഡ്‌നമ്പർ എന്നിവ വാട്ട്‌സാപ് ചെയ്യുകയോ, വിളിക്കുകയോ ചെയ്യേണ്ടതാണ്. 8921000592