inaguraton
കൈപ്പലക്കടവ് പാലത്തിന്റെ ഉദ്ഘാടനം മന്ത്രി ജി സുധാകരൻ നിർവഹിക്കുന്നു.

ചെങ്ങന്നൂർ: നിയോജക മണ്ഡലത്തിൽ 1,806 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ നടപ്പായതെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. ചെങ്ങന്നൂർ നഗരസഭയിലെ ഇടനാട്, മംഗലം പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൈപ്പാലക്കടവ് പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വരട്ടാറിന് കുറുകെ നിർമ്മിച്ചിരിക്കുന്ന പാലത്തിന് 12 കോടി രൂപയാണ് നിർമ്മാണ ചെലവ്. യോഗത്തിൽ സജി ചെറിയാൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സൂപ്രണ്ടിംഗ് എൻജിനീയർ പി.ആർ മഞ്ജുഷ റിപ്പോർട്ട് അവതരിപ്പിച്ചു. എം.എച്ച് റഷീദ്, ലതിക രഘു,എം.കെ മനോജ്,കെ.എൻ രാജീവ്, എബ്രഹാം ജോസ്, പി.ആർ പ്രദീപ് കുമാർ, സതീഷ് ചെറുവല്ലൂർ,അഡ്വ. ഉമ്മൻ ആലുംമൂട്ടിൽ, ഗിരീഷ് ഇലഞ്ഞിമേൽ,സജൻ സാമുവേൽ, പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ എസ്.മനോമോഹൻ, എക്സിക്യൂട്ടീവ് എൻജിനീയർ ഡോ.എസിനി എന്നിവർ സംസാരിച്ചു. പാലത്തിന്റെ നിർമ്മാണത്തിനായി ഭൂമി നൽകിയവരെയും ആദ്യകാല സംഘാടകരെയും യോഗത്തിൽ ആദരിച്ചു.