പന്തളം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലൂടെ വിജയിച്ചു അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ പദവിയിലെത്തിയ കുടുംബശ്രീ അംഗങ്ങളുടെ സംഗമവും അനുമോദനവും കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. സംസ്ഥാന വനിതാ കമ്മിഷൻ അംഗം ഡോ.ഷാഹിദ കമാൽ ഉദ്ഘാടനം ചെയ്തു. പന്തളം നഗരസഭാ അദ്ധ്യക്ഷ സുശീലാ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലയിലെ ജനപ്രതിനിധികളിൽ 333 പേരെ സംഭാവന ചെയ്യാൻ കുടുംബശ്രീക്ക് സാധിച്ചതായി കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എ. മണികണ്ഠൻ പറഞ്ഞു.
വാർഡ് കൗൺസിലർ കെ.പുഷ്പലത, പന്തളം നഗരസഭ കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ ശ്രീദേവി, കുടുംബശ്രീ ജില്ലാ ജൻഡർ പ്രോഗ്രാം മാനേജർ അനുപ.പി.ആർ എന്നിവർ സംസാരിച്ചു.