book

കോഴഞ്ചേരി : സമൂഹ്യ പുരോഗതിക്കു വേണ്ടി കടന്നാക്രമങ്ങളെ ജീവൻ നൽകി അതിജീവിച്ചാണ് തൊഴിലാളി വർഗ്ഗ പ്രസ്ഥാനം വളർന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ.ജെ. തോമസ് അഭിപ്രായപ്പെട്ടു. കെ.കെ.തങ്കപ്പൻ രചിച്ച ഒളിമങ്ങാത്ത ഓർമ്മകൾ എന്ന ആത്മകഥ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. പുസ്തകം വീണാ ജോർജ്ജ് എം.എൽ.എ ഏറ്റുവാങ്ങി.
ഗ്രന്ഥകർത്താവ് കെ.കെ.തങ്കപ്പനെ സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പൊന്നാട അണിയിച്ചു. ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ കൈമാറി. സ്വാഗത സംഘം ജനറൽ കൺവീനർ വി.കെ.ബാബുരാജ് അദ്ധ്യക്ഷനായിരുന്നു.
എ.പത്മകുമാർ, കെ.സി.രാജഗോപാലൻ, കെ.എം.ഗോപി, ടി.വി. സ്റ്റാലിൻ, പി.കെ.സത്യവൃതൻ, വിനോജ് എന്നിവർ സംസാരിച്ചു. പുസ്തക എഡിറ്റർ ബാബു തോമസ് പുസ്തകം പരിചയപ്പെടുത്തി. ലെഫ്റ്റ് ഈസ് റൈറ്റ് ചെയർമാൻ എസ്. മുരളീകൃഷ്ണൻ സ്വാഗതവും സ്വാഗത സംഘം ചെയർമാൻ എം.പി.ഉണ്ണികൃഷ്ണൻ നായർ നന്ദിയും പറഞ്ഞു.