അടൂർ :പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കേരളാ സ്റ്റേറ്റ് ലൈബ്രററി കൗൺസിൽ ജില്ലാ സെക്രട്ടറി ആർ.തുളസീധരൻ പിള്ളയെ ആദരിച്ചു. ബാലവേദി പ്രസിഡന്റ് ആദിയ അഷറഫ് അദ്ധ്യക്ഷത വഹിച്ചു.പള്ളിക്കൽ പഞ്ചായത്ത് മെമ്പർ സാജിതറഷീദ് ഉഘാടനം ചെയ്തു.ബിജു പനച്ചി വിളയിൽ വിദ്യ വി.എസ്, അപർണ, അശ്വതി, സുമേഷ്, അമൽ ഫാത്തിമ,ഫൗസിയ,ഗ്രന്ഥശാലാ വൈസ് പ്രസിഡൻ്റ് മുരളി കുടശനാട് എന്നിവർ ആശംസകൾ നേർന്നു.