അടൂർ : പഴകുളം തയ്യിൽ വീട്ടിൽ പരേതനായ ജോർജ്ജിന്റെ ഭാര്യ കുഞ്ഞമ്മ ജോർജ് (95) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് പഴകുളം മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ. ചെങ്ങന്നൂർ അമ്പലവേലിൽ തടയൂഴത്തിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ രാജു ടി.ജി (എക്സ് സർവ്വീസ് ), റോസമ്മ തോമസ്, വിത്സൻ.ടി.ജി (കോൺഗ്രസ് മണ്ഡലം സെക്രട്ടറി) തമ്പാൻ ടി.ജി. (എക്സ് സർവ്വീസ് ) പരേതനായ തങ്കച്ചൻ ടി.ജി (എക്സ് സർവ്വീസ് ) മോളി സോമൻ , സാബു ടി ജോർജ്ജ് (ഉഗാണ്ട ), തോമസ് ടി. ജോർജ്ജ് (ഹൈദരാബാദ്), മരുമക്കൾ : ലീലാമ്മ രാജു , പരേതനായ തോമസ്, ജെസി വിൽസൻ , ശാന്തമ്മ തമ്പാൻ, റോസമ്മ തങ്കച്ചൻ , സോമൻ, ആനി സാബു , മേഴ്സി തോമസ് .