കരീലമുക്ക്: കോൺഗ്രസ് കോയിപ്രം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി സ്മൃതിയാത്ര നടത്തി. സുബിൻ നീറുംപ്ലാക്കൽ ക്യാപ്ടനായുള്ള ജാഥ റവ.ഡെയിൻസ് ബി ഉമ്മൻ ഫ്‌ളാഗ് ഒഫ് ചെയ്തു. ഡി.സി.സി അംഗം മാത്യു കല്ലുങ്കത്തറ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സി.കെ.ശശി യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി മാത്യു ചക്കുമൂട്ടിൽ, അന്നപൂർണാദേവി, റോയി പരപ്പുഴ, പത്മകുമാരി, ജോണിക്കുട്ടി കുറ്റിക്കാട്ടിൽ, കുഞ്ഞുമോൻ മണ്ണാരിയേത്ത്, എം.വി.ശമുവേൽ, സുനിൽ വൈരോൺ, എബി മണ്ണാരിയേത്ത്, ഈശോ കുറ്റിക്കാട്ടിൽ, ഉണ്ണികൃഷ്ണ കുറുപ്പ്, രവി കൊച്ചുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
സമാപന സമ്മേളനം കുമ്പനാട് ജംഗ്ഷനിൽ ഡി.സി.സി ജനറൽ സെക്രട്ടറി ഷ്യാം കുരുവിള ഉദ്ഘാടനം ചെയ്തു.