01-monkey
തടിയൂർ ചള്ളക്കുഴിയിലെ കൃഷിയിടത്തിൽ വാനരനെ കണ്ടെത്തിയപ്പോൾ

കോഴഞ്ചേരി : വേനലായതോടെ വിശപ്പടക്കാൻ വാനരകൂട്ടം നാട്ടിലിറങ്ങിയിരിക്കുകയാണ്. കാട്ടുപന്നി ശല്യം കാരണം പൊറുതി മുട്ടിയിരിക്കുന്ന നേരത്താണ് കർഷകർക്ക് ഭീഷണിയായി കുരങ്ങൻമാർ വിലസുന്നത്. പറമ്പുകളിൽ വിളവെത്താറായതും അല്ലാത്തതുമായ കാർഷികോൽപ്പന്നങ്ങൾ തിന്നൊടുക്കുകയാണ് കുരങ്ങുക്കൂട്ടം.
തോട്ടപ്പുഴശ്ശേരി, അയിരൂർ പഞ്ചായത്തുകളിലെ കുറിയന്നൂർ, ചള്ളക്കുഴി, തടിയൂർ ഭാഗങ്ങളിൽ ആണ് ഏതാനും ദിവസമായി വാനരസംഘം ഉള്ളത്. വാഴക്കുലകളും ചേമ്പിലകളും ചേമ്പിൻ തണ്ടുകളും വരെ ഭക്ഷണമാക്കുന്നു. ഈ പ്രദേശങ്ങളിൽ ആദ്യമായാണ് വാനര സാന്നിദ്ധ്യമുണ്ടാകുന്നത്. റബ്ബർ തോട്ടങ്ങളിലൂടെയും മരച്ചില്ലകളിലൂടെയും പായുന്ന ഇവ ജനങ്ങളിൽ ഭീതി ജനിപ്പിക്കുകയാണ്. കുരങ്ങിന്റെ ആക്രമണം ഭയന്ന് വീടുകളിൽ നിന്ന് ആളുകൾ പുറത്തിറങ്ങാറില്ല. പഞ്ചായത്ത് അധികൃതർ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.