pulse
പൾസ് പോളിയോ വിതരണം ജില്ലാതല ഉദ്ഘാടനം കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഒാമല്ലൂർ ശങ്കരൻ നിർവഹിക്കുന്നു

പത്തനംതിട്ട: കൊവിഡ് മഹാമാരിക്കെതിരെ പ്രവർത്തിക്കുന്നതിനൊപ്പം മറ്റു പകർച്ച വ്യാധികളേയും പ്രതിരോധിക്കേണ്ടതുണ്ടെന്നും അതിനാൽ മാനദണ്ഡങ്ങൾ പാലിച്ചു നടത്തുന്ന പൾസ് പോളിയോ പരിപാടി വിജയിപ്പിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ പറഞ്ഞു. ദേശീയ പൾസ് പോളിയോ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. സി.എസ്. നന്ദിനി മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. എബി സുഷൻ വിഷയാവതരണം നടത്തി. ആർ.സി.എച്ച് ഓഫീസർ ഡോ.ആർ.സന്തോഷ് കുമാർ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രതിഭ, ആർ.എം.ഒ ഡോ. ജീവൻ നായർ, ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയാ ഓഫീസർ എ.സുനിൽകുമാർ, എം.സി.എച്ച് ഓഫീസർ ഷീല, വാർഡ് അംഗങ്ങളായ ഗീതു മുരളി, ബിജിലി എന്നിവർ സംസാരിച്ചു.