ചെങ്ങന്നൂർ: ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് വീണ്ടും കൊവിഡ് പോസിറ്റീവ്. കഴിഞ്ഞ ആഴ്ച്ച കേസ് അന്വേഷണവുമായി പാലക്കാട് പോയി വന്ന ഉദ്യോഗസ്ഥരിൽ ചിലർക്കാണ് പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചത്. മാസങ്ങൾക്കു മുൻപും ഇതേ സ്റ്റേഷനിൽ ജോലി ചെയ്ത പിങ്ക് പൊലീസ് ഉൾപ്പെടെ ഉദ്യോഗസ്ഥർക്ക് പോസിറ്റീവ് ഫലം വന്നിരുന്നു. ഡ്യൂട്ടിയിൽ പകരം ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ ഇപ്പോൾ പോസിറ്റീവായ ഉദ്യോഗസ്ഥരോട് ഇടപഴകിയ സഹ ജീവനക്കാർക്ക് നിരീക്ഷണത്തിൽ പോകാൻ പോലും പറ്റാത്ത സ്ഥിതിയാണ്. മറ്റു പൊലീസ് സ്റ്റേഷനുകളിൽ നിന്നും ഉദ്യോഗസ്ഥരെ എത്തിച്ചാൽ മാത്രമേ സ്റ്റേഷന്റെ പ്രവർത്തനം സാധാരണ നിലയിൽ ആകുകയുള്ളു. നിലവിൽ പോസിറ്റീവ് ആയ ഉദ്യോഗസ്ഥരുടെ സമ്പർക്ക പട്ടികയിലുള്ള പൊലീസുകാർക്ക് പരിശോധനയിൽ ഫലം പോസിറ്റീവ് ആയാൽ സ്റ്റേഷന്റെ പ്രവർത്തനം താളം തെറ്റും