പന്തളം: മുടിയൂർക്കോണം ഗുരുക്കശ്ശേരിൽ ക്ഷേത്രത്തിനു സമീപം മൊബൈൽ ടവർ നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. രക്ഷാധികാരികളായി കൗൺസിലർമാരായ കെ. ആർ.വിജയകുമാർ, ബന്നി മാത്യു എന്നിവരെയും കൺവീനറായി അഡ്വ.ബെന്നിയേയും ചെയർമാനായി ദൈവത്തുംമൂട്ടിൽ രാജനെയും തിരഞ്ഞെടുത്തു. പി.ബി.ഹർഷകുമാർ, രാധാ രാമചന്ദ്രൻ കെ.പി.സി.കുറുപ്പ് ,ലസിതാ നായർ,വി.കെ മുരളി തുടങ്ങിയവർ പ്രസംഗിച്ചു.