വള്ളിക്കോട് കോട്ടയം: എം.ജി സർവകലാശാലയിൽ നിന്നും 2020-21 വർഷ എം.എഡ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ഫാ.ഡോ. കോശി പി. ജോർജിനെ സെന്റ് മേരീസ് കത്തിഡ്രലിൽ ചേർന്ന സമ്മേളനത്തിൽ അനുമോദിച്ചു. ഫാ.ഡേവിസ് പി തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. എൻ എ വറുഗീസ്,ജോസ് പനച്ചക്കൽ, കെ.വി.ജോർജ്ജ്, ഷിബു വറുഗീസ്,ശലോമാൻ,സുജ മോൺസൺ,സൂസൻ മാത്യു,സ്റ്റെബിൻ ബേബി എന്നിവർ പ്രസംഗിച്ചു. ഫാ.ഡോ.കോശി പി.ജോർജ്ജ് അനുമോദനങ്ങൾക്ക് നന്ദി പറഞ്ഞു.