01-thirunal
തട്ടയിൽ സെന്റ് ആന്റണീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ പരിശുദ്ധ ലൂർദ്ദ്മാതാവിന്റെയും വിശുദ്ധ അന്തോണീസിന്റെയും സംയുക്ത തിരുനാളിനു തുടക്കംകുറിച്ച് വികാരി ഫാ. അഗസ്റ്റിൻ പുലിമുറ്റത്ത് കൊടിയേറ്റുന്നു.

തട്ടയിൽ: സെന്റ് ആന്റണീസ് മലങ്കര കത്തോലിക്കാ പള്ളിയുടെ സ്വർഗീയ മദ്ധ്യസ്ഥൻ പാദുവായിലെ വിശുദ്ധ അന്തോണീസിന്റെയും പരിശുദ്ധ ലൂർദ്ദ്മാതാവിന്റെയും നാമത്തിലുള്ള ഗ്രോട്ടോയുടെയും തിരുനാളിനു കൊടിയേറി. ഫാ.അഗസ്റ്റിൻ പുലിമുറ്റത്ത് കൊടിയേറ്റ് നിർവഹിച്ചു. ഇന്നു മുതൽ ആറുവരെ രാവിലെ 6.30ന് പ്രഭാത പ്രാർത്ഥന, വിശുദ്ധ കുർബാന, വിശുദ്ധ അന്തോണീസിനോടുള്ള നൊവേന. ഏഴിന് ഇടവക തിരുനാൾ. രാവിലെ എട്ടിന് പ്രഭാത പ്രാർത്ഥന, തിരുനാൾ കുർബാന. യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. എട്ട്, ഒമ്പത് തീയതികളിൽ രാവിലെ 6.30ന് പ്രഭാത പ്രാർത്ഥന, വിശുദ്ധ കുർബാന, പരിശുദ്ധ മാതാവിനോടുള്ള നൊവേന. പത്തിനു വൈകിട്ട് അഞ്ചിന് ജപമാല, 5.30ന് വിശുദ്ധ കുർബാന, സെമിത്തേരിയിൽ ധൂപപ്രാർത്ഥന. 11ന് ഗ്രോട്ടോ തിരുനാൾ. വൈകിട്ട് നാലിന് ജപമാല, 4.30ന് ആഘോഷമായ വിശുദ്ധ കുർബാന, കുട്ടികളുടെ ആദ്യകുർബാന സ്വീകരണം. പത്തനംതിട്ട രൂപതാദ്ധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. ഇടവകയിൽ നിന്നുള്ള വൈദികർ സഹകാർമികരായിരിക്കും. തുടർന്ന് ഗ്രോട്ടോയിൽ നിന്നും ദേവാലയത്തിലേക്ക് , ദിവ്യകാരുണ്യ പ്രദക്ഷിണം. ഫാ.ദാനിയേൽ കലതിവിളയിൽ, ഫാ.മാത്യു പേഴുംകൂട്ടത്തിൽ എന്നിവർ നേതൃത്വം നല്കും. തുടർന്ന് വിശുദ്ധ കുർബാനയുടെ വാഴ്‌വ്, കൊടിയിറക്ക്, നേർച്ചവിളമ്പ് എന്നിവയോടെ തിരുനാൾ സമാപിക്കുമെന്നു വികാരി ഫാ.അഗസ്റ്റിൻ പുലിമുറ്റത്ത്, ട്രസ്റ്റി സുനിൽ മാത്യു മങ്കുഴിത്തറയിൽ, സെക്രട്ടറി വർഗീസ് സാമുവേൽ ഷിജിൻവില്ല എന്നിവർ അറിയിച്ചു.