congress
കോൺഗ്രസ് കവിയൂർ മണ്ഡലം കമ്മിറ്റി പ്രസിഡൻറ് മണിരാജ് പുന്നിലത്തിന്റെ നേതൃത്വത്തിൽ നടന്ന ഗാന്ധി സ്മൃതി പദയാത്ര

തിരുവല്ല: മഹാത്മാഗാന്ധിയുടെ 73-ാം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കോൺഗ്രസ് തിരുവല്ല ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി പദയാത്ര നടത്തി. ബെഥേൽപ്പടി ജംഗ്ഷനിൽ നിന്നാരംഭിച്ച പദയാത്ര കെ.പി.സി.സി സംസ്കാരസാഹിതി ചെയർമാൻ അഡ്വ.രാജേഷ് ചാത്തങ്കരി നേതൃത്വം നൽകി.സമാപനസമ്മേളനം കെ.പി.സി.സി നിർവാഹകസമിതി അംഗം അഡ്വ.റെജി തോമസ് ഉദ്ഘാടനം ചെയ്തു. കെ.ബി സലീം, രാജേഷ് മലയിൽ, ബിജിമോൻ ചാലാക്കേരി, നെബു കോട്ടക്കൽ, പി.എസ് ലാലൻ,സി.സി ശാമുവേൽ എന്നിവർ പ്രസംഗിച്ചു. കവിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഗാന്ധി സ്മൃതി പദയാത്രയ്ക്ക് മണ്ഡലം പ്രസിഡൻറ് മണിരാജ് പുന്നിലം നേതൃത്വം നൽകി.ഡി.സി.സി. ജനറൽ സെക്രട്ടറി കോശി പി.സഖറിയ ഉദ്ഘാടനം ചെയ്തു. മണിരാജ് പുന്നിലം അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ തോമസ്, ലിൻസി മോൻസി,റേച്ചൽ വി.മാത്യു, മഹിളാകോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മറിയാമ്മ ജോൺ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ‌ജിനു ബ്രില്യന്റ് എന്നിവരെ ആദരിച്ചു. കെ.ദിനേശൻ, എബിൻ മാത്യു, വിനു ഗോപാൽ എന്നിവർ പ്രസംഗിച്ചു. തിരുവല്ല വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഗാന്ധി സ്മൃതി പദയാത്ര മണ്ഡലം പ്രസിഡൻറ് കെ.പി.രഘുകുമാർ നേതൃത്വം നല്കി.കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ആർ.ജയകുമാർ ഉദ്ഘാടനം ചെയ്തു. ശ്രീകുമാർപിള്ള, അഡ്വ.വി.സി.സാബു, അഡ്വ.ജയപ്രകാശ്, റോജി കാട്ടാശേരി, ടി.പി.ഹരി, നഗരസഭ ചെയർപേഴ്സൺ ബിന്ദു ജയകുമാർ, എ.ജി.ജയദേവൻ, ലേഖ എസ്, രംഗനാഥൻ എന്നിവർ പങ്കെടുത്തു.