01-veena-george
ഇലന്തൂർ പടയണിയുടെ ആഭിമുഖ്യത്തിൽ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് ശ്രീഭഗവതികുന്ന് ദേവീക്ഷേത്ര ആഡിറ്റേറിയത്തിൽ ആറന്മുള എം എൽ എ വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു

ഇലന്തൂർ : പടയണിയുടെ ആഭിമുഖ്യത്തിൽ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് ശ്രീഭഗവതികുന്ന് ദേവീക്ഷേത്ര ഓഡിറ്റേറിയത്തിൽ നടന്നു. വീണാ ജോർജ്ജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശ്രീദേവി പടയണിസംഘം രക്ഷാധികാരി ഇലന്തൂർ ഹരിദാസ് അദ്ധ്യക്ഷനായ യോഗം കവിയും ഗാന രചയിതാവുമായ ഒ.എസ് ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യു 2018 ഫോക്ക് ലോർ അക്കാദമി അവാർഡ് ജേതാവ് കെ.അശോക് കുമാർ, യുവപ്രതിഭാ പുരസ്‌കാര ജേതാവ് അനീഷ് വി.നായർ, നാടൻപാട്ട് വിഭാഗത്തിൽ ജേതാവും പടേനി സംഘാംഗവുമായ ആദർശ് ചിറ്റാർ, മലയാളഭാഷ വ്യാകരണ ഗ്രന്ഥകാരൻ പ്രൊഫ. മാലൂർ മുരളീധരൻ, പടേനി സംഘാംഗമായ പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത് എന്നിവരെ ആദരിച്ചു.